Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rule Of Law

Kozhikode

നി​യ​മവാ​ഴ്ച ഉ​റ​പ്പാ​ക്കി​യാ​ല്‍ പു​രോ​ഗ​തി ഉ​റ​പ്പ്: സി​റ്റി പൊ​ലി​സ് ക​മ്മീഷ​ണ​ര്‍

കോ​ഴി​ക്കോ​ട്: നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കി​യാ​ല്‍ നാ​ടി​ന്‍റെ പു​രോ​ഗ​തി ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലി​സ് ക​മ്മീഷ​ണ​ര്‍ എ.​പി. ഷൗ​ക്ക​ത്ത​ലി. കാ​ലി​ക്ക​ട്ട് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കോ​ഴി​ക്കോ​ട് ന​ഗ​രം: സു​ര​ക്ഷി​ത​ത്വ​വും കാ​ര്യ​ക്ഷ​മ​ത​യും എ​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മം അ​നു​സ​രി​ക്കേ​ണ്ട​ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് പൊ​ലീ​സി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്തമാണ്.നി​യ​മ വാ​ഴ്ച​യി​ലൂ​ടെ പു​രോ​ഗ​തി നേ​ടി​യ രാ​ജ്യ​മാ​ണ് സിം​ഗ​പ്പൂ​ര്‍. എ​ന്നാ​ല്‍ വ​ലി​യ സാ​മ്പ​ത്തി​ക സ്രോ​ത​സു​ള്ള സൗ​ത്ത് ആ​ഫ്രിക്ക പോ​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍ നി​യ​മ വാ​ഴ്ച​യി​ല്‍ പി​ന്നോ​ട്ട് പോ​യ​തോ​ടെ പു​രോ​ഗ​തി​യും ഇ​ല്ലാ​താ​യി​യെ​ന്ന് ക​മ്മി​ഷ​ണ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ചേം​ബ​ര്‍ പ്ര​സി​ഡ​ന്‍റ് എ.​പി.​ അ​ബ്ദു​ല്ല​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബോ​ബി​ഷ് കു​ന്ന​ത്ത്, കെ. ​മൊ​യ്തു, എം. ​മു​സ​മ്മി​ല്‍, ടി.​പി.​അ​ഹ​മ്മ​ദ് കോ​യ, ഐ​പ് തോ​മ​സ്, സു​ബൈ​ര്‍ കൊ​ള​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up